വയനാട്: തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്പ്പെടുത്തിയെന്നാരോപിച്ചു പിന്നാക്ക ക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മിക്കു വക്കീല്‍ നോട്ടിസ്. തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തി എന്നതടക്കം ആരോപണങ്ങള്‍ ഉന്നയിച്ചു വയനാട് സ്വദേശി കെ.പി. ജീവനാണു നോട്ടിസയച്ചത്.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളള മന്ത്രി ഡിഗ്രി പൂര്‍ത്തിയാക്കിയെന്നാണു സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതെന്നു നോട്ടിസില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി അക്കൗണ്ടിലേക്കു വന്ന പത്തു ലക്ഷം രൂപയുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ലെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: