ഭുവനേശ്വര്‍: പൃഥ്വി-11 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. നേരത്തെ തന്നെ സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമായ പൃഥ്വി-11 കാര്യക്ഷമത പരീക്ഷിക്കുന്നതിനായിട്ടായിരുന്നു വിക്ഷേപിച്ചത്. ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.03 നായിരുന്നു പരീക്ഷണം.
മിസൈല്‍ അതിന്റെ ദൂരപരിധിയായ 350 കിലോമീറ്ററിലധികം സഞ്ചരിച്ചതായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് അധികൃതര്‍ അറിയിച്ചു. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന പൃഥ്വി-11 ന് ആണവ വാഹകശേഷിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: