നവാസ് ഷരീഫിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

Sunday 10 September 2017 9:10 am IST

ഇസ്ലാമാബാദ്: പനാമഗേറ്റ് അഴിമതിക്കേസിലെ വിധിക്ക് എതിരെ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ജസ്റ്റിസ് ഇജാസ് അഫ്‌സലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണു ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അയോഗ്യനായി പ്രഖ്യാപിച്ച വിധി റദ്ദാക്കണമെന്നാണു ഹര്‍ജിയില്‍ ഷരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്. അയോഗ്യത കല്പിക്കപ്പെട്ടതിനെത്തുടര്‍ന്നു ഷരീഫിനു പ്രധാനമന്ത്രി പദം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. കേസില്‍ പ്രതികളായിരുന്ന ഷരീഫിന്റെ മക്കളായ ഹുസൈന്‍, ഹസന്‍, മറിയം എന്നിവരും മുന്‍ ധനമന്ത്രി ഇഷാക് ധറും സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.