കസ്റ്റഡി മരണം : സി.ബി.ഐക്ക് രൂക്ഷ വിമര്‍ശനം

Friday 15 July 2011 8:39 pm IST

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐയ്ക്ക്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ നിശിത വിമര്‍ശനം. പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ സി.ബി.ഐ ഇരട്ടത്താപ്പ്‌ കാണിക്കുകയാണെന്ന്‌ കോടതി വിമര്‍ശിച്ചു. കേസില്‍ പ്രതിയായ എസ്‌.ഐയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക മാത്രം ചെയ്‌ത പോലീസുകാരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന സി.ബി.ഐ, കേസില്‍ ആരോപണ വിധേയനായ എ.ഡി.ജി.പി മുഹമ്മദ്‌ യാസിനെ അറസ്റ്റു ചെയ്യാത്തതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്വൈരവിഹാരം നടത്തുകയാണ്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും സി.ബി.ഐ ഇത് മടക്കിനല്‍കുകായിരുന്നു. സി.ബി.ഐ ഇത്രയും അധ:പതിക്കരുതായിരുന്നുവെന്നും ജഡ്ജ്‌ കമാല്‍ പാഷ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ രമേശിന് ജാമ്യം നല്‍കുന്നത് സംബന്ധിച്ച അഭിപ്രായം ആരാഞ്ഞപ്പോള്‍ സി.ബി.ഐ വ്യക്തമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.