കൊല്ലം: ശ്രീകൃഷ്ണ ജയന്തി ദിനമായ 12ന് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 420 സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കുമെന്ന് ജില്ലാ കാര്യദര്‍ശി പി. അനില്‍കുമാര്‍, മേഖലാ സംഘടനാ കാര്യദര്‍ശി ജി. ബാഹുലേയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1500 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.
230 കേന്ദ്രങ്ങളില്‍ ഗോമാതാ പൂജ, വൃക്ഷ പൂജ, നദീപൂജ, ഗോവര്‍ദ്ധന പൂജയും നടന്നു. ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശമായ ‘സുരക്ഷിത ബാല്യം സുകൃത ഭാരതം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചിത്രരചന മത്സരങ്ങളില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ സാംസ്ക്കാരിക സമ്മേളനം ഉറിയടി, ഗോപികാനൃത്തം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
കൃഷ്ണ-രാധാ വേഷധാരികളായി 35000 കുട്ടികള്‍ ശോഭായാത്രകളില്‍ പങ്കെടുക്കും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍, സാഹിത്യകാരന്മാരായ കോട്ടുക്കല്‍ തുളസി, മണി.കെ. ചെന്താപ്പൂര് തുടങ്ങിയവര്‍ വിവിധ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതമായിട്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് മേഖലാ അദ്ധ്യക്ഷന്‍ എസ്. ചന്ദ്രചൂഡന്, ബി.എസ്. ബിജു, വി. അജിത്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: