നോട്ട് നിരോധനത്തിനെതിര സിപിഎമ്മിന്റെ ഓട്ടന്‍തുള്ളല്‍

Sunday 10 September 2017 6:15 pm IST

തിരുവനന്തപുരം: ഓണം ഘോഷയാത്രയെപോലും രാഷ്ട്രീയവത്കരിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ നടന്നത്. നോട്ട് നിരോധനത്തെ എതിര്‍ത്തും കളിയാക്കിയുംകൊണ്ടുള്ള ഓട്ടന്‍തുള്ളലാണ് സിപിഎം പോഷക സംഘടനയായ തിരുവനന്തപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ അവതരിപ്പിച്ചത്. നോട്ട് നിരോധനത്തോടെ ജനം ക്യൂവില്‍ നിന്ന് തലകറങ്ങി വീണു, രണ്ടായിരത്തിന്റെ നോട്ടിന് ചില്ലറയ്ക്കായി ജനം നെട്ടോട്ടം ഓടി, സോഡകുടിക്കാന്‍പോലും കാശില്ല, സഹകരണ ബാങ്കില്‍ നിന്നുമാത്രമാണ് ചില്ലറകിട്ടിയത് തുടങ്ങി കേന്ദ്ര സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഓട്ടന്‍തുള്ളല്‍ ഗാനം ചിട്ടപ്പെടുത്തിയത്. സിപിഎം നേതാക്കളുടെ ഭരണത്തിലാണ് സഹകരണ സര്‍ക്കിള്‍ യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ മന്ത്രിയും ടൂറിസം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഘോഷയാത്രയില്‍ അണിനിരത്തേണ്ട കലാരൂപങ്ങള്‍ നിശ്ചയിച്ചത്. സര്‍ക്കരുകളെ കുറ്റപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ തരത്തിലുള്ള ഇനങ്ങള്‍ ഇത്തരം ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തികൊണ്ടുള്ള കലാരൂപത്തിന് മന്ത്രിയും സര്‍ക്കാരും അനുമതി നല്‍കുകയായിരുന്നു. ഘോഷയാത്രയില്‍ രാഷ്ട്രീയം കലര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.