ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ട് തേടണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്. വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സമീപിക്കുകയും ചെയ്തു.
താഴേത്തട്ടിലുള്ള പരീക്ഷണമാണ് തങ്ങളുടെ ആവശ്യം. അതിന് വേണ്ടെതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്നും സ്റ്റാലിന് പറഞ്ഞു.
എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് 114 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളത്. 119 എംഎല്‍എമാരാണ് സര്‍ക്കാരിനെ എതിര്‍ക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം ഓഗസ്റ്റ് 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമ സഭയില്‍ വിശ്വാസവോട്ട് വേണമെന്നും സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
അണ്ണാ ഡിഎംകെയില്‍ ടി.ടി.വി. ദിനകരന് പക്ഷത്തുള്ള 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിന്‍വലിച്ചതോടെ തുടങ്ങിയതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: