ഓര്‍ഗാനിക്ക് ടോയ്‌ലറ്റ് ക്ലീനറുമായി ജ്യോതി ലാബ്

Sunday 10 September 2017 8:35 pm IST

കൊച്ചി: നൂറ് ശതമാനം ഓര്‍ഗാനിക്ക് ടോയ്‌ലറ്റ് ക്ലീനറുമായി മുംബൈ ആസ്ഥാനമായുള്ള ജ്യോതി ലബോറട്ടറീസ് രംഗത്ത്. രണ്ടര വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ടീ-ഷൈന്‍ എന്ന ഉല്‍പ്പനം പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഭൂരിപക്ഷം ടോയ്‌ലറ്റ് ക്ലീനറുകളിലുടെയും പ്രധാന ഘടകം ഹൈഡ്രോക്ലോറിക്ക് ആസിഡും, സോഡിയം ഹൈപ്പോക്ലോറൈറ്റുമാണ്. രൂക്ഷ ഗന്ധത്തിന് പുറമേ ഇവ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ പ്രകൃതിദത്ത സുഗന്ധമുള്ള ടീ-ഷൈനില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല. 99.99 ശതമാനം രോഗാണുനാശിനിയുമാണ്. ഉപഭോക്താക്കള്‍ക്കായി പാര്‍ശ്വഫലങ്ങളില്ലാത്ത ഉല്‍പ്പനം അവതരിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു ടീ-ഷൈനിന്റെ പിറവിക്ക് പിന്നിലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.