മെസിക്ക് ഹാട്രിക്ക്: ബാഴ്‌സ മുന്നില്‍

Sunday 10 September 2017 9:27 pm IST

മാഡ്രിഡ്: സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ എസ്പാന്യോളിനെ ഗോള്‍ മഴയില്‍ മുക്കി ലാ ലിഗയില്‍ ബാഴ്‌സലോണ പോയിന്റു നിലയില്‍ റയല്‍ മാഡ്രിഡിനെ പിന്തളളി ഒന്നാം സ്ഥാനത്തെത്തി. നെയ്മര്‍ക്ക് പരക്കാരനായി ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ഒസ്മാനെ ഡെംബെല അരങ്ങേറ്റം കുറിച്ച ലീഗ് മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ബാഴ്‌സ എസ്പാന്യോളിനെ തകര്‍ത്തുവിട്ടത്. ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.ഈ വിജയത്തോടെ ബാഴ്‌സ ലാലീഗയില്‍ റയലിനേക്കാള്‍ നാലുപോയിന്റ് മുന്നിലെത്തി.നേരത്തെ, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ക്രിസ്റ്റിയനോ റൊണാള്‍ഡോയെ കൂടാതെ ഇറങ്ങിയ റയല്‍ മാഡ്രിഡ് ലാവന്തെയുമായി സമനിലപിടിച്ചു (1-1). കളം നിറഞ്ഞുകളിച്ച മെസിയാണ് സ്‌കോറിങ്ങ് തുടങ്ങിയത്്. ഇവാന്‍ റാകിടിക്കില്‍ നിന്ന് പന്തുവാങ്ങി മുന്നേറിയ മെസി ഒന്നാന്തരം ഷോട്ടിലൂടെ ഗോള്‍ നേടി. രണ്ടാം ഗോളും മെസിയുടെ വക.മെസിയും സുവാരസും ജോര്‍ഡിയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഏറെ താമസിയാതെ മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. നെയ്മര്‍ക്ക് പരക്കാരനായി ബാഴ്‌സയിലെത്തിയ ഡെംബാല 22-ാം മിനിറ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ജെറാര്‍ഡ് ഡ്യൂലോഫ്യൂവിനെ പിന്‍വലിച്ചാണ് ഡെംബാലയെ കളിത്തിലിറക്കിയത്. ഇരുപതുകാരനായ ഡെംബലയുടെ പാസില്‍ സുവരാസ് ബാഴ്‌സയുടെ അഞ്ചാം ഗോള്‍ നേടി. നേരത്തെ ജെറാര്‍ഡ് പിക്ക് ഹെഡറിലൂടെ ബാഴ്‌സയുടെ നാലാം ഗോള്‍ നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.