മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ മുംബൈ അണ്ടര്‍ 19 ടീമില്‍.ജെ.വൈ ലിലി ഇന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിനുളള മുംബൈ ടീമിലാണ് അര്ജുന് ഇടം പിടിച്ചത്.
ബറോഡയില്‍ ഈമാസം 16 മുതല്‍ 23 വരെയാണ് ഇന്‍വിറ്റേഷണല്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്.ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ അര്ജുന് മുംബൈയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളില്‍ കളിച്ചിട്ടുണ്ട്്.ലണ്ടനില്‍ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാമ്പിലെ സ്ഥിരം സാന്നിദ്ധ്യമാണ് അര്ജുന്.
അടുത്തിടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള പരിശീലനത്തിനിടയ്ക്ക് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോവിന് അര്‍ജുനന്റെ പന്തുകൊണ്ട് കാലിന് പരിക്കേറ്റിരുന്നു.വനിതാ ലോകകപ്പിനിടയ്ക്ക് ഇന്ത്യന്‍ ടീമിനെ പരിശീലനത്തില്‍ സഹായിക്കാന്‍ അര്ജുന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: