ഗാര്‍ഹിക പാചകവാതകം യോഗം 19 ന്

Sunday 10 September 2017 9:41 pm IST

കാസര്‍കോട്: ഗാര്‍ഹിക പാചകവാതക വിതരണ രംഗവുമായി ബന്ധപ്പെട്ട് സിലിണ്ടറുകളുടെ ലഭ്യതക്കുറവ്, ദുരുപയോഗം, സുരക്ഷ, തൊഴില്‍പ്രശ്‌നങ്ങള്‍ തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍, ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് എണ്ണക്കമ്പനി പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, ഉപഭോക്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ 19 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഈ രംഗത്തെ ബന്ധപ്പെട്ട വ്യക്തികളുടെ സംഘടനാപ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.