കോട്ടയം: താഴത്താങ്ങാടി ആറ്റില്‍ നടന്ന വാശിയേറിയ വള്ളംകളി മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെ നടുഭാഗം ചുണ്ടന് ജേതാവായി. രണ്ടാംസ്ഥാാനം കുമരകം ടൗണ്‍ ബോട്ടക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനും മൂന്നാം സ്ഥാനം കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ ഇല്ലിക്കളം ചുണ്ടനും സ്വന്തമാക്കി. സന്ധ്യയ്ക്ക് ശേഷമാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്.ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തില്‍ തോപ്പില്‍ വിനോദ്കുമാര്‍ ക്യാപ്ടനായ തിരുവാര്‍പ്പ് ശ്രീകൃഷ്ണ ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ഒന്നാമതെത്തി. മാമ്മൂടനാണ് രണ്ടാംസ്ാഥാനം. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ ജലറാണി വിജയിച്ചു. ദാനിയലിനാണ് രണ്ടാംസ്ഥാനം. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ അമ്പലക്കടവന് വിജയിച്ചു. മാലിയില്‍ പുളിക്കത്തറ ഷോട്ടിനാണ് രണ്ടാംസ്ാഥാനം. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ എബ്രഹാം മൂന്നു തൈക്കല്‍ ഒന്നാമതെത്തി. ഡല്‍ഹി രണ്ടാമതും. ചുരുളന്‍ വിഭാഗത്തില്‍ കോടിമത വിജയിച്ചു. വേലങ്ങാടനാണ് രണ്ടാംസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: