ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനം

Sunday 10 September 2017 10:10 pm IST

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ പ്രാധാന്യമുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി (SCTIMIST) പുതുവര്‍ഷം നടത്തുന്ന ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.sctimist.ac.in എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഒക്‌ടോബര്‍ 5 വരെ സ്വീകരിക്കും. എല്ലാം കോഴ്‌സുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. കോഴ്‌സുകള്‍: ഡിഎം/എംസിഎച്ച്- കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ്ആന്റ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറൊ റേഡിയോളജി, കാര്‍ഡിയോ വാസ്‌കുലര്‍ ഇമേജിങ് ആന്റ് വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, ന്യൂറോ സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി.

 • പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍-കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, ഡെയ്‌ഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി, വാസ്‌കുലര്‍ സര്‍ജറി.
 • പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് (DM/Mch/DNB യ്ക്കുശേഷം)
 • എംഡി (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)
 • പിഎച്ച്ഡി പ്രോഗ്രാമുകള്‍- ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, ബയോ എന്‍ജിനീയറിങ്, ബയോ മെറ്റീരിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, മെഡിക്കല്‍ സയന്‍സസ്, പബ്ലിക് ഹെല്‍ത്ത് (റെഗുലര്‍ & പാര്‍ടൈം) ഈ കോഴ്‌സുകളുടെ പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍, കോഴ്‌സ് ഫീസ്, സ്റ്റൈപന്റ് മുതലായ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പാരാ മെഡിക്കല്‍ കോഴ്‌സുകള്‍:
 • കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി (പിജി ഡിപ്ലോമ), യോഗ്യത- ഫിസിക്‌സ് മുഖ്യ വിഷയം/ ഉപവിഷയമായി മൊത്തം 60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി ബിരുദം.
 • ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി, യോഗ്യത: എന്‍ജിനീയറിങ് ഡിപ്ലോമ -ഇലക്‌ട്രോണിക്‌സ്/ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്/ഇന്‍സ്ട്രുമെന്റേഷന്‍.
 • ന്യൂറോ ടെക്‌നോളജി. യോഗ്യത: ബിഎസ്‌സി ഫിസിക്‌സ്/കെമിസ്ട്രി/ബയോളജിക്കല്‍ സയന്‍സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
 • മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്, യോഗ്യത: മൊത്തം 60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി ബിരുദം.
 • ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍, യോഗ്യത: സുവോളജി മെയിന്‍/സബ്‌സിഡിയറിയായി മൊത്തം 60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി ബിരുദം.
 • ബ്‌ളഡ് ബാങ്കിങ് ടെക്‌നോളജി, യോഗ്യത: ഏതെങ്കിലും ബയോളജിക്കല്‍ സയന്‍സ് ബ്രാഞ്ചില്‍ മൊത്തം 60% മാര്‍ക്കില്‍കുറയാതെ ബിഎസ്‌സി ബിരുദം.
 • അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി (ഡിപ്ലോമ), യോഗ്യത: റേഡിയോഗ്രാഫിക് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
 • അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍-ഫിസിയോ തെറാപ്പി ന്യൂറോളജിക്കല്‍ സയന്‍സസ്; ഫിസിയോ തെറാപ്പി കാര്‍ഡിയോ വാസ്‌കുലര്‍ സയന്‍സസ്, യോഗ്യത: ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (ബിപിടി)ബിരുദം.
പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 1.1.2018 ല്‍ 25 വയസ്സ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും ഇളവ് ലഭിക്കും. എസ്‌സി/ എസ്ടി കാര്‍ക്ക് യോഗ്യത പരീക്ഷയ്ക്ക് 50% മാര്‍ക്ക് മതി. സെലക്ഷനായി എന്‍ട്രന്‍സ് പരീക്ഷ നടത്തും. സ്റ്റൈപ്പന്റ് പ്രതിമാസം ആദ്യവര്‍ഷം 6526 രൂപ വീതവും രണ്ടാംവര്‍ഷം 7976 രൂപ വീതവും ലഭിക്കും. ഫിസിയോതെറാപ്പി അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം സ്റ്റൈപന്റുണ്ട്. സ്‌പെഷ്യാലിറ്റി നഴ്‌സിങ് (ഡിപ്ലോമ) കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് നഴ്‌സിങ്; ന്യൂറോ നഴ്‌സിങ്-10 സീറ്റുകള്‍ വീതം. പഠന കാലാവധി രണ്ട് വര്‍ഷം വീതം. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ്. ജിഎന്‍എം കാര്‍ക്ക് ബഡ്‌സൈഡ് നഴ്‌സായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 1.1.2018 ല്‍ 35 വയസ്സ്. എസ്‌സി/എസ്ടി കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും 5 വര്‍ഷവും ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. സെലക്ഷന് എന്‍ട്രന്‍സ് പരീക്ഷ നടത്തും. പ്രതിമാസ സ്റ്റൈപന്റ് ആദ്യവര്‍ഷം 8701 രൂപയും രണ്ടാം വര്‍ഷം 10151 രൂപയുമാണ്. പാരാമെഡിക്കല്‍, സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകള്‍ക്ക് അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 240 രൂപ. അഡ്മിഷന്‍ ഫീസ് 500 രൂപ. വാര്‍ഷിക ട്യൂഷന്‍ 1000 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ. മറ്റ് കോഴ്‌സുകളുടെ ഫീസ് നിരക്കുകള്‍ വ്യത്യസ്തമാണ്. www.sctimst.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. 2017 ഒക്‌ടോബര്‍ 5 വരെ അപേക്ഷ സ്വീകരിക്കും. ഹാര്‍ഡ് കോപ്പി ഒപ്പ് വച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ദി രജിസ്ട്രാര്‍, ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അയക്കണം. എല്ലാ കോഴ്‌സുകളുടെയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.sctimst.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.