- സംസ്ഥാനതലത്തില്‍ 2017 നവംബര്‍ 5 ന് നടത്തുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന് (എന്‍ടിഎസ്), നാഷണല്‍ മീന്‍സ്-കം-മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍എംഎംഎസ്) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 15 വരെ. www.scert.kerala.gov.in.
- കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ ഇക്കൊല്ലത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സെപ്തംബര്‍ 15 വരെ. കഥകളിവേഷം, കഥകളി സംഗീതം, കഥകളിച്ചെണ്ട, കഥകളിമദ്ദളം, കഥകളിച്ചുട്ടി, കൂടിയാട്ടം, മിഴാവ്, തുള്ളല്‍, മൃദംഗം, തിമില, കര്‍ണാടക സംഗീതം, മോഹിനിയാട്ടം തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും വെബ്സൈറ്റിലുണ്ട്. www.kalamandalam.org.
- കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഭോപാല്‍ നഴ്സിങ് കോളജില്‍ 2017-18 വര്‍ഷത്തെ ബേസിക് ബിഎസ്സി നഴ്സിങ് (രണ്ട് വര്‍ഷത്തെ ഡിഗ്രി കോഴ്സ്) പ്രവേശനത്തിന് അപേക്ഷ സെപ്തംബര്‍ 18 വരെ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും വെബ്സൈറ്റിലുണ്ട്. ംംം.യാവൃര.ീൃഴ.
- കല്പിത സര്‍വകലാശാലയായ പൂനൈയിലെ ഭാരതീ വിദ്യാപീഠം ഇക്കൊല്ലം നടത്തുന്ന എംഡി/എംസ് (ആയുര്‍വേദം), പിജി ഡിപ്ലോമ (ആയുര്‍വേദം), എംഡി (ഹോമിയോപ്പതി) കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 14 വരെ. എഐഎപിജിഇടി-2017 ല്‍ യോഗ്യതനേടുന്നവര്ക്കാണ് പ്രവേശനം. www.bvuniversity.edu.in
- കേന്ദ്ര ബയോ ടെക്നോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ ‘ഡിബിറ്റി-ബയോ ഇന്‍ഫര്‍മാറ്റിക്സ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്’ പദ്ധതി പ്രകാരം ബയോടെക്/ബയോഇന്‍ഫര്‍മാറ്റിക്സ് കമ്പനികളില്‍ പ്രതിമാസം 10,000 രൂപ സ്റ്റൈപന്റോടെ പരിശീലനം നേടാന്‍ താല്‍പ്പര്യമുള്ള ബയോ ഇന്‍ഫര്‍മാറ്റിക്സ് വിദ്യാര്‍ത്ഥികള്‍ക്കും ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ ബിഇ/ബിടെക്/എംഎസ ്സി/എംടെക്/അഡ്വാന്‍സ്ഡ് പിജി ഡിപ്ലോമ(55% മാര്‍ക്ക്/തുല്യ ഗ്രേഡില്‍ കുറയരുത്) യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 5 വരെ സ്വീകരിക്കും. www.bcil.nic.in/biitp 2017-18/index.asp.
- സാംസ്കാരിക മേഖലയില്‍ മികച്ച പ്രതിഭകള്‍ക്കായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് ആന്റ് ട്രെയിനിങ് (സിസിആര്‍ടി) ഏര്‍പ്പെടുത്തിയിട്ടുള്ള ജൂനിയര്‍, സീനിയര്‍ ഫെലോഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ 2017 ഒക്ടോബര്‍ 10 വരെ. ജൂനിയര്‍ വിഭാഗത്തില്‍ 200, സീനിയര്‍ വിഭാഗത്തില്‍ 200 ഫെലോഷിപ്പുകള്‍ ലഭ്യമാകും. www.indiaculture.nic.in, www.ccrtindia.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: