ക്ഷേത്രങ്ങളില്‍ അഷ്ടമി രോഹിണി ആഘോഷം

Sunday 10 September 2017 10:18 pm IST

വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി നാളെ ആഘോഷിക്കും. രാവിലെ 5.30ന് ഗണപതി ഹോമം 7.30ന് ഉഷപൂജ തുടര്‍ന്ന് 8ന് അഭിഷേക പൂജകള്‍ 11ന് ഉച്ച പൂജ 12ന് പ്രസാദഊട്ട് വൈകിട്ട് 6ന് കടലായി നാരായണമംഗലം വീയ്യത്തുകുളങ്ങര ചീരംകുളം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭ യാത്രക്ക് ക്ഷേത്രത്തില്‍ സ്വീകരണം. 6.30ന് ദീപാരാധന നിറമാല ചുറ്റുവിളക്ക് രാത്രി 9.30ന് അത്താഴപൂജ രാത്രി 12ന് ശ്രീകൃഷ്ണ അവതാര പൂജ കല്‍പ്പറമ്പ് പള്ളിപ്പുറം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷിക്കും. രാവിലെ 5.30ന് ഉഷപൂജ രാവിലെ 8.30ന് ശീവേലി ഗജവീരന്മാരോടു കൂടിയ എഴുന്നള്ളിപ്പ് പെരുവനം സതീശന്‍ മാരാടുടെ പ്രാമാണിത്തത്തില്‍ പാഞ്ചാരി മേളം ഉച്ചയ്ക്ക് 12ന് ഉച്ച പൂജ തുടര്‍ന്ന് പ്രസാദഊട്ട് വൈകിട്ട് 6.30ന് ദീപാരാധന നിറമാല ചുറ്റുവിളക്ക് എന്നിവ നടക്കും. തുടര്‍ന്ന് ആറാട്ടുപുഴ ശ്രീ ധര്‍മ്മ ശാസ്താ സംഘം അവതരിപ്പിക്കുന്ന തിരുവാതിര കളി. രാത്രി 7ന് വിളക്കിനെഴുന്നള്ളിപ്പ് പെരുവനം പ്രകാശന്‍ മാരാരുടെ പ്രാമാണിത്തത്തില്‍ പാഞ്ചാരി മേളം. 8.15ന് അഷ്ടലക്ഷ്മി താമ്പൂല സമര്‍പ്പണം. രാത്രി 12ന് ശ്രീ കൃഷ്ണാവതാര പൂജ കോണത്തുകുന്ന് മനക്കലപ്പടി അടപ്പ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷിക്കും. രാവിലെ 5.30ന് ഗണപതി ഹോമം തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ വൈകിട്ട് 6.30നു ദീപാരാധന നിറമാല ചുറ്റുവിളക്ക് 8ന് അത്താഴപൂജ രാത്രി 12ന് ശ്രീ കൃഷ്ണവതാര പൂജ. വെള്ളാംങ്ങല്ലൂര്‍ നാരായണകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി വിവിധ പരിപാടികളോടെ ആഘോഷിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.