ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടിക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം'

Sunday 10 September 2017 10:50 pm IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിക്ക് മുന്നില്‍ ക്യാമ്പയിന്റെ ഭാഗമായി നടന്ന ഒപ്പുശേഖരണം

തലശ്ശേരി: ആക്രമിക്കപ്പെട്ട നടിക്ക് നീതിയും ജനകീയ പിന്തുണയും തേടി പ്രചാരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ്.

തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിക്ക് മുന്നിലാണ് ഇന്നലെ ‘അവള്‍ക്കൊപ്പം’ പ്രചാരണം സംഘടിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വുമന്‍ ഇന്‍ സിനിമാ കളക്ടീവ് അവള്‍ക്കൊപ്പം എന്നാണ് മുദ്രാവാക്യം.

പ്രമുഖ നാടകനടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സ്വതന്ത്രയായി യാത്ര ചെയ്ത പെണ്‍കുട്ടിക്കുനേരേ ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. ഇതിനു പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതില്‍ പലരും വിമുഖത കാട്ടുകയാണെന്നും നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര പ്രവര്‍ത്തകരായ സജിതാ മഠത്തില്‍, ദീദി ദാമോദരന്‍, ബീന പോള്‍, വിധു വിന്‍സെന്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.