ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെയാണ് സൈന്യം വധിച്ചത്. ഒരു ഭീകരന് സൈന്യത്തിന്റെ പിടിയിലായിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
കുല്‍ഗാമിലെ ഖുദ്വാനി മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിലാരംഭിച്ചത്. അന്വേഷണം നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്നാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
ഞായറാഴ്ച കുപ്വാരയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. സൈന്യം സ്ഥിരമായി പട്രോളിങ് നടത്തുന്ന മേലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: