ബംഗളൂരു: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രാ പോലിസിന്റെ സഹായത്തോടെ എസ്.ഐടിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളുമായി സാമ്യമുള്ളയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ രീതിയിൽ കണ്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചത് സംസ്ഥാത്തിന് പുറത്ത് നിന്നുള്ളയാളാണെന്ന് പോലിസ് പറഞ്ഞു.
വധം അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്‍പ്രകാരം ചോദ്യം ചെയ്യല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: