കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇരൂന്നിറ്റി ഇരുപത്തിയെട്ടാം വകുപ്പ് പ്രകാരം നെടുമ്പാശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്.
കെ.സി ജോസഫ് ഫെയ്സ്ബുക്കിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ, നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടൻ അജു വർഗീസിനെതിരേയും കേസെടുത്തിരുന്നു. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അജു നടിയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാ കൃത്ത് എസ്.എന്‍ സ്വാമി, പിസി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: