പുനലൂര്‍: പുനലൂര്‍ ഫെസ്റ്റിലെ ജനപങ്കാളിത്തത്തെ തുടര്‍ന്ന് 10ന് സമാപിക്കേണ്ട ഫെസ്റ്റ് നാളെ വരെ നീട്ടി. സാഹസികത നിറഞ്ഞ പത്തോളം റെയ്ഡുകളാണ് ഇവിടെ സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ കുട്ടികള്‍ക്കായി നിരവധി ഉല്ലാസ-വിനോദ ഉപാധികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ വ്യാപാരവിപണനമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, 12ഡി തിയറ്റര്‍, ഫുഡ്കോര്‍ട്ട്, പുഷ്പഫല പ്രദര്‍ശനം, കിഡ്സ് ഫാഷന്‍ ഷോ, സിനിമാറ്റിക് ഡാന്‍സ്, വൈദ്യുത ദീപാലങ്കാരം, മെഗാഷോ തുടങ്ങിയവ അത്യാകര്‍ഷകമാണ്. പ്രവേശനമുള്‍പ്പെടെ അമിതഫീസ് ഈടാക്കുമ്പോഴും അവധിക്കാലം ആസ്വദിക്കാനെത്തുന്നവരുടെ തിരക്കിനെ തുടര്‍ന്നാണ് ഫെസ്റ്റ് നാളെവരെ നീട്ടിയത്. സമാപന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: