നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പോലീസിന്റെ വാഹന പരിശോധന

Monday 11 September 2017 3:58 pm IST

കുന്നത്തൂര്‍: മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ശാസ്താംകോട്ട പോലീസിന്റെ വാഹനപരിശോധന. യാത്രക്കാരെ പോലീസ് ജീപ്പിനടുത്തേക്ക് വിളിച്ചുവരുത്താതെ ഉദ്യോഗസ്ഥര്‍ വാഹനത്തിനടുത്ത് ചെന്ന് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശമാണ് പോലീസ് ഇപ്പോഴും പാലിക്കാത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് ജീപ്പിനരികില്‍ ചെന്ന് രേഖകള്‍ കാണിക്കേണ്ട അവസ്ഥയാണുള്ളത്. ഇത്തരം വാഹനപരിശോധന ഇവര്‍ക്ക് മാനസികമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വളവുകളിലും തിരക്കുള്ള സ്ഥലങ്ങളിലും വാഹനപരിശോധന പാടില്ലാ എന്നുള്ള നിര്‍ദേശവും അവഗണിക്കുകയാണ്. വളവുകളിലെ പരിശോധനയെ ഭയന്ന് ഇരുചക്രവാഹനങ്ങള്‍ പെട്ടന്ന് വെട്ടിതിരിയ്ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. തിരക്കുള്ള ജങ്ഷനുകളിലേയും, റോഡുകളിലേയും പരിശോധന ഗതാഗതകുരുക്കിനും ഇടയാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.