കുളം ഉപയോഗശൂന്യമാകുന്നു

Monday 11 September 2017 3:59 pm IST

കുണ്ടറ: ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ കന്യാകുഴി ഉടയന്‍ കാവ് ക്ഷേത്രത്തിനു സമീപം ഉള്ള പഞ്ചായത്ത് കുളം പായലും ചെളിയും നിറഞ്ഞു ഉപയോഗശൂന്യമായി. മുന്‍പ് ഈ കുളത്തില്‍ തുണി അലക്കുകയും കുളിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം കൊടുംവരള്‍ച്ച ഉണ്ടായിട്ടും ഈ കുളം വറ്റിയിരുന്നില്ല. പക്ഷെ കുളം വൃത്തിയാക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയില്ല. പഞ്ചായത്ത് മുന്‍കൈ എടുത്ത് കുളം വൃത്തിയാക്കി നാട്ടുകാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.