ബിഎസ്എന്‍എല്‍ റീ കണക്ഷന്‍ മേള

Monday 11 September 2017 6:12 pm IST

കണ്ണൂര്‍: വിച്ഛേദിക്കപ്പെട്ട ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ ഒപ്റ്റിക് കണക്ഷനുകള്‍ അനുവദനീയമായ ഇളവുകളോടെ പുനഃസ്ഥാപിക്കുന്നതിനു വേണ്ടി ബിഎസ്എന്‍എല്ലിന്റെ കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി പ്രദേശങ്ങളിലുള്ള എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്കളിലും 12, 13, 14 തീയ്യതികളില്‍ റീകണക്ഷന്‍ മേള ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ റീകണക്ഷന്‍ എടുക്കുന്നവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കും ഇന്‍സ്റ്റലേഷന്‍ ചാര്‍ജിനത്തില്‍ യഥാക്രമം ഈടാക്കുന്ന 600 രൂപ, 250 രൂപ, 750 രൂപ ഒഴിവാക്കിക്കൊടുക്കുന്നതാണ്. ലാന്‍ഡ്‌ലൈനിന്റെ വാടകയിനത്തില്‍ വാര്‍ഷിക പദ്ധതി പ്രകാരമുള്ള സ്‌കീമിലേക്കു മാറുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ഇതുപ്രകാരം ഒരു വര്‍ഷത്തേക്ക് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ 1200രൂപയും നഗരപ്രദേശങ്ങളിലിയുള്ളവര്‍ 1500രൂപയുമാണ് അടക്കേണ്ടത്. കൂടാതെ നിലവിലുള്ള ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ കണക്ഷന്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യത്തോടൊപ്പം, പുതുതായി മൊബൈല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കു ത്രീഇന്‍വന്‍ (ഓര്‍ഡിനറി, മൈക്രോ, നാനോ) സൗകര്ര്യമുള്ള സിം കാര്‍ഡ് സൗജന്ന്യമായി ലഭിക്കുന്നതാണ്. ഫോട്ടോയും ഐഡി പ്രൂഫും ആവശ്യമില്ല, വെറും ആധാര്‍ നമ്പര്‍ മാത്രം മതി. ജനപ്രിയ ഓണം പ്ലാനിനു ആക്ടിവേഷന്‍ ചാര്‍ജിനത്തില്‍ 40 രൂപ ഈടാക്കുമ്പോള്‍ 20 രൂപയുടെ സംസാര മൂല്യവും 500ങആ ഡാറ്റയും ഒരുവര്ഷക്കാലവധിയും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.