വിദ്യാരംഭം രജിസ്ട്രേഷന്‍ ആരംഭിച്ചു

Monday 11 September 2017 5:08 pm IST

കുവൈറ്റ് സിറ്റി : എന്‍എസ്എസ് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. സെപ്തംബര്‍ 30 ശനിയാഴ്ച രാവിലെ 4 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് അബ്ബാസിയയില്‍ നടക്കും. ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുക്കുന്നത് കുവൈറ്റിലെ പ്രശസ്ത ഡോക്ടര്‍ പി.എസ്.എന്‍. മേനോന്‍ ആണ്. ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ www.nsskuwait എന്ന വെബ്സൈറ്റ് വഴിയോ താഴെപ്പറഞ്ഞിരിക്കുന്ന ഏരിയാ കോര്‍ഡിനേറ്ററന്മാരുടെ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. Mangaf- 60967360 /98853593, Abbassiya- 65821942 / 66823813, Salmiya-65836543 /67649464, Riggae-: 66042210 / 66907181, Abu Halifa-69014988 / 66891847, Farwaniya-67728496 / 66016669, Fahaheel/Minaabdulla-60715319/65631232, Sharq:50025180/99775167  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.