ചില 'മനോരമത്തരങ്ങള്‍'

Monday 11 September 2017 7:13 pm IST

'മലയാള മനോരമ' ഓണത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വാര്‍ത്ത. ഇടുക്കി ജലവൈദ്യുത പദ്ധതിക്കുള്ള സ്ഥാനം കാണിച്ചുകൊടുത്തത് മനോരമയെന്ന് അവരുടെ ഇയര്‍ബുക്കില്‍! പ്രതിഷേധം ഉണ്ടായി. മാറ്റിയില്ല. വടക്ക് വെള്ളരിക്കുണ്ടില്‍ മറ്റൊരിടുക്കി എന്നും വാര്‍ത്ത. അതില്‍ മനോരമക്കാര്‍ കഠിനമായി മലകയറി ഒരു വെള്ളച്ചാട്ടത്തിനരികിലെത്തി നില്‍ക്കുന്ന പടവും ഉണ്ടായിരുന്നു. ഞങ്ങള്‍ അന്തംവിട്ടുപോയി. കെഎസ്ഇബി സര്‍വ്വെ സംഘം അതിന്റെ പഠനവും പദ്ധതി റിപ്പോര്‍ട്ടും കൊടുത്ത് രണ്ടുകൊല്ലം കഴിഞ്ഞാണ് മനോരമ വെള്ളരിക്കുണ്ട് കണ്ടുപിടിച്ച് വാര്‍ത്തയാക്കിയത്. ഇപ്പോള്‍ നല്ല പാഠം, ജലനിധി, ജലപാത വികസനം, ഇടക്കിടക്ക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കുന്ന പടം. കേരള വികസനവും മനോരമയുടെ കാഴ്ചപ്പാടില്‍ റിപ്പോര്‍ട്ടായി മുഖ്യനു കൊടുത്തു. കേരളത്തിലെ ടൂറിസം ഡയറക്ടറിയില്‍ ഒരു വിശേഷ വാര്‍ത്തയുണ്ട്. ഓണത്തിന്റെ പ്രധാന വിഭവം മത്സ്യമാംസമെന്ന്! സര്‍ക്കാര്‍തന്നെ ഇങ്ങനെ. പിന്നെ മനോരമയ്ക്കുമാകാമല്ലോ. കേരളത്തിലെ നെല്‍കൃഷി തിരിച്ചുകൊണ്ടുവരാം. കുട്ടനാടും തൃശൂര്‍ കോള്‍നിലങ്ങളും പാലക്കാടന്‍ മേഖലയും എങ്ങനെ തിരിച്ചുപിടിക്കാം. അതിനൊരു ചര്‍ച്ച നടത്താന്‍ മനോരമയെപ്പോലുള്ളവര്‍ തയ്യാറാകാത്തതെന്ത്? കാരണം അത് കൊക്കിലൊതുങ്ങുന്നതല്ല. വടക്കും തെക്കും മധ്യവും മേഖലതിരിച്ച് 25 വന്‍കിട ബുദ്ധിജീവികള്‍, കൃഷിക്കാര്‍, പരിസ്ഥിതി-ശാസ്ത്ര-സാങ്കേതിക-കാര്‍ഷിക ശാസ്ത്രജ്ഞരെ വിളിച്ചാല്‍ 25 വീതം മൂന്നുമേഖലകളില്‍ 75 പേരുടെ അഭിപ്രായം ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാന്‍ മനോരമയിലെ നാലഞ്ച് സുഹൃത്തുക്കളോടു പറഞ്ഞു. അവര്‍ വിസ്തരിച്ചു ചിരിച്ചു. അത്രതന്നെ. കരിങ്കുന്നം രാമചന്ദ്രന്‍ നായര്‍, മണക്കാട്, തൊടുപുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.