ആറന്മുള അഷ്ട്ടമിരോഹിണി വള്ളസദ്യ ഇന്ന്

Monday 11 September 2017 7:59 pm IST

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. നാടിന്റെ നാനാഭാഗത്തുനിന്നുമായി അരലക്ഷത്തിലധികം ഭക്തജനങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുക്കും. ക്ഷേത്ര മതില്‍ക്കകത്ത് രാവിലെ 11.30 ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. നരേന്ദ്രന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പാചകക്കാരാണ് വള്ളസദ്യക്കായുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്. 351 പറ അരിയും വിഭവങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ അഷ്ട്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കും. അഷ്ടമി രോഹിണിയോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയ ബോട്ടുകള്‍ മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങള്‍, ഫയര്‍ഫോഴ്‌സ് യൂണിറ്റ് തുടങ്ങിയവയും ക്ഷേത്രത്തിലെത്തുന്ന ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസിന്റെയും ഗതാഗത സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി.യുടെയും സേവനം മുന്‍ കാലങ്ങളിലെപ്പോലെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.