ഡിഫെന്‍സ് പെന്‍ഷന്‍ അദാലത്ത്

Monday 11 September 2017 8:16 pm IST

കാസര്‍കോട്: ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫെന്‍സ് അക്കൗണ്‍ന്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13, 14 തീയ്യതികളില്‍ പാലക്കാട് ജില്ലയില്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഡിഫെന്‍സ് പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ സംബന്ധമായ പരാതിയുണ്ടെങ്കില്‍ 30 നകം അദാലത്ത് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04994 256860.