മൂന്ന് മുഖ്യപ്രതിഷ്ഠകളുമായി ശിര്‍ക്കാഴിയിലെ ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രം

Monday 11 September 2017 8:24 pm IST

നാഗപട്ടണം ജില്ലയിലാണ് ബ്രഹ്മപുരീശ്വരര്‍ ക്ഷേത്രം. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാവിഷ്ണു അതിനുശേഷം അല്‍പ്പം പരുക്കന്‍ മട്ടിലായി. അഹങ്കാരവും കാണിച്ചു തുടങ്ങി, തന്റെ പദവിക്കും അധികാരത്തിനും നിരക്കാത്ത രീതിയിലായി നീക്കങ്ങള്‍. ഇതില്‍ നീരസം തോന്നിയ ശിവന്‍ വേട്ടക്കാരന്റെ വേഷം പൂണ്ട്, വിഷ്ണുവിനെതിരെ ആയുധപ്രയോഗത്തിനൊരുങ്ങി. ഈ നീക്കങ്ങള്‍ക്ക് പ്രയോജനമുണ്ടായി. ഈ കീഴടങ്ങലിന്റെ ഓര്‍മ്മയ്ക്കായി ശിവന്‍ അവിടെത്തന്നെ നിലകൊള്ളണമെന്ന് വിഷ്ണു അഭ്യര്‍ത്ഥിച്ചു. മാന്‍തോല്‍ ധരിച്ച് എല്ല് ഗദയാക്കി നില്‍ക്കാനാണ് ആവശ്യപ്പെട്ടത്. അഹംബോധത്തിന്റെയും മായയുടെയും പ്രതീകങ്ങളാണ് ഇവ രണ്ടും. അമ്പുകൊണ്ട് അടിച്ചമര്‍ത്തിയതും ഇവ തന്നെ. ഈ സംഭവങ്ങളുടെ ഓര്‍മ്മയ്ക്കായി അവിടെത്തന്നെ നില്‍ക്കാന്‍ ശിവന്‍ തയ്യാറായി. ചര്‍മ്മധാരി ആയതുകൊണ്ട് സത്തനാഥര്‍ (ചട്ടൈനാഥര്‍) എന്നാണ് ശിവന്‍ അറിയപ്പെടുന്നത്. ക്ഷേത്രം പണി കഴിപ്പിച്ചു-ഇത് ബ്രഹ്മപുരീശ്വരര്‍ തിരുക്കോവില്‍ എന്നറിയപ്പെടുന്നു. ഈ പ്രതിഷ്ഠ ഭൂമിയുടെ നിരപ്പില്‍ വരും. പാര്‍വ്വതീദേവിയുടെ ശ്രീകോവിലിന് അടുത്തായി തിരുജ്ഞാനസംബന്ധരുടെ പ്രതിഷ്ഠയുമുണ്ട്. ഒന്നാംനിലയിലെ ക്ഷേത്രത്തില്‍ ഉമാമഹേശ്വര പ്രതിഷ്ഠയാണ്. തോണിയപ്പര്‍ എന്നും പറയുന്നു. ശിവനും പാര്‍വ്വതിയും തോണിയില്‍ ഇരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. പെരിയനായകനും പെരിയ നായകിയുമാണ് തോണിയില്‍ അതിനും മുകളിലെ നിലയിലാണ് ഭൈരവരുടെ പ്രതിഷ്ഠ. പ്രതിഷ്ഠ വളരെ ഉയരത്തിലാണ്. കോണി കയറി ശ്രീകോവിലിന് മുന്നില്‍ നിന്നാല്‍ പൂജാരി ആരതി കാണിക്കുമ്പോള്‍ ആ ദീപനാളത്തിന്റെ വെളിച്ചത്തില്‍ പ്രതിഷ്ഠ വ്യക്തമായി കാണാന്‍ കഴിയും. മുകളിലേക്ക് ശ്രദ്ധിച്ച് നോക്കണം. പുറത്തെ പ്രാകാരത്തില്‍നിന്ന് തെക്കുഭാഗത്തുകൂടിയാണ് ഇവിടേയ്ക്കുള്ള പടികള്‍ കയറേണ്ടത്. തമിഴ്‌നാട്ടില്‍ മൂന്ന് നിലയിലുള്ള, ഓരോ നിലയിലും വെവ്വേറെ പ്രതിഷ്ഠകളുമായി ക്ഷേത്രങ്ങള്‍ വേറെയും ഉണ്ട്. ഉയര്‍ന്ന മതിലിനകത്ത് മൂന്ന് പ്രാകാരങ്ങളിലായാണ് പ്രതിഷ്ഠ. പുറംമതിലില്‍ ഏഴുനിലകളുള്ള രണ്ടുജോടി ഗോപുരങ്ങളുണ്ട്. കൂടല്ലൂര്‍, മൈലാടുതുറൈ, കുംഭകോണം, തഞ്ചാവൂര്‍ വഴി ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിക്ക് പോകുന്നവഴിയാണ് ശീര്‍ക്കാഴി. ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍, ചിദംബരത്തുനിന്ന് 17 കിലോ മീറ്റര്‍, കുംഭകോണത്തുനിന്ന് 58 കിലോമീറ്റര്‍. സ്വയംഭൂലിംഗമാണ് ഇവിടുത്തേത്. മറ്റൊരു ഐതിഹ്യം, മോചനം നല്‍കിയത് ശ്രീപരമശിവന്‍ ആയതുകൊണ്ടാണ് ബ്രഹ്മപുരീശ്വരര്‍ എന്നറിയപ്പെടുന്നതെന്നും ദേവി ബ്രഹ്മസമ്പത്ഗൗരി പറയപ്പെടുന്നുണ്ട്. മുഖ്യപ്രവേശന കവാടത്തില്‍ നിന്നും 300 അടി അകലെയാണ് ശ്രീകോവില്‍ പ്രവേശന കവാടത്തില്‍ നിന്നും 300 അടി അകലെയാണ് ശ്രീകോവില്‍. ഏഴ് പ്രവേശന കവാടങ്ങളുണ്ട് ക്ഷേത്രത്തില്‍. (ആഴ്ചയിലെ ഏഴു ദിവസങ്ങളെ സൂചിപ്പിച്ചാണിത്.) ദൂരെ നിന്നുതന്നെ വിഗ്രഹം കാണാം. തമിഴിലെ പംഗുനി മാസത്തിലെ 15, 16, 17 ദിവസങ്ങളില്‍ സൂര്യപ്രകാശം പ്രതിഷ്ഠയില്‍ നേരിട്ട് പതിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 12 ശിവലിംഗങ്ങളുണ്ട് ക്ഷേത്രത്തില്‍. ബ്രഹ്മപുരീശ്വരനെ ദര്‍ശിക്കാന്‍ ഇടത്തോട്ട് തിരിയുംമുമ്പ് അകത്തെ പ്രാകാരത്തിലായി ബ്രഹ്മാവിന്റെ പ്രതിഷ്ഠയുണ്ട്. ബ്രഹ്മാവിന്റെ പ്രതിഷ്ഠയ്ക്ക് ആറ് അടി ഉയരം കാണും. താമരപ്പൂവില്‍ പത്മാസനത്തില്‍ ധ്യാനലീനനായിരിക്കുന്നു ബ്രഹ്മാവ്. ശ്രീകോവിലിലേയ്ക്ക് കയറുമ്പോള്‍ വലതുവശത്ത് സൂര്യഭഗവാന്റെ പ്രതിഷ്ഠയുമുണ്ട്. മുരുകനും രണ്ടു പത്‌നിമാരുമൊത്തുള്ള ഷണ്മുഖനാഥരുടെ പ്രതിഷ്ഠയുണ്ട്. ജ്ഞാനഗുരു സങ്കല്‍പ്പത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ പ്രതിഷ്ഠയുമുണ്ട്. ബ്രഹ്മാവിന്റെ പ്രതിഷ്ഠയ്ക്ക് സമീപം പതഞ്ജലി മഹര്‍ഷിയുടെ സമാധി കാണാം. തൊട്ടടുത്ത് സപ്തമാതൃക്കള്‍. കൂടാതെ, ഗജലക്ഷ്മി, കാലഭൈരവര്‍, ശ്രീചണ്ഡികേശ്വരര്‍, നവഗ്രഹങ്ങള്‍ എന്നീ പ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍. ത്രയോദശി നാളുകളില്‍ അനുഷ്ഠിക്കുന്ന പ്രദോഷം എല്ലാ മാസവും വളരെ സവിശേഷമായി ആചരിക്കുന്നു ഇവിടെ. ചിത്തിരമാസത്തില്‍ തുടങ്ങുന്ന തമിഴ് പുതുവര്‍ഷം, ആവണി മാസത്തിലെ വിനായക ചതുര്‍ത്ഥി, നവരാത്രി, ഐപ്പശി മാസത്തിലെ പൗര്‍ണമി എന്നീ ആഘോഷങ്ങള്‍ പ്രധാനമാണ്. ആടിമാസത്തിലെ പൂരത്തിനാണ് പ്രധാന ഉത്സവം. പങ്കുനി മാസത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന ബ്രഹ്മോത്സവം വിപുലമായി ആഘോഷിക്കുന്നു. തമിഴ് കാര്‍ത്തിക മാസത്തിലെ എല്ലാ തിങ്കളാഴ്ചയും അഭിഷേകം പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.