പൃഥ്വി - രണ്ട്‌ വിക്ഷേപണം വിജയകരം

Sunday 26 August 2012 10:13 am IST

ഭുവനേശ്വര്‍: ഇന്ത്യയുടെ ഭൂതല ബാലിസ്റ്റിക്ക്‌ മിസെയിലായ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദീപൂര്‍ ഇന്റഗ്രേറ്റഡ്‌ ടെസ്റ്റ്‌ റേഞ്ചില്‍ നിന്നും ഇന്നലെ രാവിലെ 11 മണിക്കാണ്‌ മിസെയില്‍ വിക്ഷേപിച്ചത്‌. പരീക്ഷണം വിജയകരമായിരുന്നെന്ന്‌ പ്രതിരോധമന്ത്രാലയം അറിയിച്ചു. 350കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസെയില്‍ ലക്ഷ്യം മറികടന്നതായി ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്പ്മെന്റ്‌ ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വൃത്തങ്ങള്‍ അറിയിച്ചു.
ഹ്രസ്വദൂര ബാലിസ്റ്റിക്ക്‌ മിസെയിലായ പൃഥ്വി 2 നേരത്തെതന്നെ സൈന്യത്തിന്റെആയുധശേഖരത്തിന്റെ ഭാഗമാണ്‌. സ്്ട്രറ്റ്ജിക്ക്‌ ഫോഴ്സ്‌ കമാന്റിനാണ്‌ ഏറെ തിളക്കമുള്ള പൃഥ്വി 2 ന്റെ ചുമതല.
ഒരുപോലെ അണുവായുധ പോര്‍മുന വഹിക്കാനുള്ള കഴിവ്‌ പുതിയ പൃഥ്വി 2 മിസെയിലിനുണ്ട്‌. 2 ലിക്യുഡ്‌ പ്രൊപ്പല്‍ഷന്‍ എഞ്ചിനുള്ള പൃഥ്വി 2 ന്‌ 9 മീറ്റര്‍ നീളവും, 1 മീറ്റര്‍ ചുറ്റളവുമുണ്ട്‌. ഇന്റേഗ്രേറ്റഡ്‌ ഗൈഡഡ്‌ മിസെയില്‍ ഡവല്‍പ്പ്മെന്റ്‌ പ്രോഗ്രാം വഴിയാണ്‌ ആദ്യത്തെ ബാലിസ്റ്റിക്ക്‌ മിസെയിലായ പൃഥ്വി നിര്‍മ്മിച്ചിരിക്കുന്നത്‌. 350 കിലോമൂറ്റര്‍ ദൂരപരിധിയുള്ള പൃഥ്വിക്ക്‌ 500 കിലോ വരെയുള്ള പോര്‍മുന വഹിക്കുവാന്‍ കഴിയും.
കരയില്‍ നിന്ന്‌ കരയിലേക്ക്‌ വിക്ഷേപിക്കാവുന്ന മിസെയിലിന്റെ കാര്യക്ഷമത പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഇന്നലെ വിക്ഷേപിച്ചത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.