മണ്ണഞ്ചേരി: ബൈക്കിലെത്തിയ യുവാവ് സ്ത്രീയുടെ മാല കവര്‍ന്നു. പാതിരപ്പള്ളി തെക്ക് ഭാഗത്തെ പെട്രോള്‍ പമ്പിന് കിഴക്കോട്ടുള്ള റോഡില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് പാതിരാപ്പള്ളി കൊച്ചുപറമ്പില്‍ കസ്തൂരിഭായിയുടെ നാലു പവന് തൂക്കം വരുന്ന മാലയാണ് തട്ടിയെടുത്തത്. പകുതിയോളം ഭാഗം റോഡില്‍ നിന്നും പിന്നീട് കിട്ടി. ബഹളം കൂട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ബൈക്കില്‍ എത്തിയയാള്‍ രക്ഷപ്പെട്ടിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: