തായണ്ണന്‍ കുടിയില്‍ വന്‍ കൃഷി നാശം

Monday 11 September 2017 9:27 pm IST

  മറയൂര്‍: കനത്ത മഴയില്‍ മണ്ണൊലിച്ച് മറയൂര്‍ തായണ്ണന്‍ വനവാസി കുടിയിലെ കേപ്പ (റാഗി) കൃഷി നശിച്ചു. കേരളാതിര്‍ത്തിയിലെ ചിന്നാര്‍ പുഴയില്‍ നിന്നും കൃഷിഇടത്തിലേക്ക് വെള്ളമെത്തിക്കുന്ന കനാലിലൂടെ അമിതമായി വെള്ളം ഒഴുകിയെത്തി മണ്ണുമുഴുവന്‍ ഒലിച്ചു പോയതുമൂലമാണ് കൃഷി നശിച്ചത്. പപ്പുസാമിയുടെ ഒരേക്കര്‍ കൃഷി പൂര്‍ണ്ണമായും നശിച്ചു. ശിവലിംഗത്തിന്റെ അരയേക്കര്‍ കൃഷി വെള്ളം കയറി നശിച്ചു. നിരവധി പേരുടെ കൃഷിയിടത്തില്‍ മഴവെള്ളത്തിലൂടെ മണ്ണ് ഒഴുകി കൃഷിയിടം മൂടി. സംസ്ഥാനതലത്തില്‍ പരമ്പരാഗത കൃഷിക്ക് ഒന്നാം സ്ഥാനം നേടിയ തായണ്ണന്‍ കുടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴ ഏറെ സ്ഥലത്തെ കൃഷി നാശത്തിന് കാരണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.