മറയൂര്‍: മറയൂര്‍ കരിമുട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് ചരിഞ്ഞു. 51 യാത്രക്കാരുമായി ഉടുമലയില്‍ നിന്നും മൂന്നാറിലേക്ക് വന്ന ബസാണ് ഇന്നലെ രാവിലെ 7 മണിക്ക് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍
ക്കാര്‍ക്കും പരിക്കില്ല. എതിരെ വന്ന ടിപ്പറിന് കടന്നു പോകുവാന്‍ വേണ്ടി ഒതുക്കിയപ്പോഴാണ് മണ്ണിടിഞ്ഞ് കുഴിയിലേക്ക് ചരിഞ്ഞത്.
ഒട്ടും വീതിയില്ലാത്ത സംസ്ഥാനപാതയില്‍ രണ്ട് വാഹനങ്ങള്‍ കടന്ന് പോകുവാന്‍ കഴിയുന്ന വിധത്തില്‍ വീതിയുള്ളത് ചില ഭാഗങ്ങളില്‍ മാത്രമാണ്. നിരവധി അപകടങ്ങള്‍ ഈ മേഖലയില്‍ തുടര്‍ക്കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: