ലോക സീനിയര്‍ ബാഡ്മിന്റണ്‍ തുടങ്ങി

Monday 11 September 2017 9:30 pm IST

കൊച്ചി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ എട്ടാമത് ലോക സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കം. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയം നേടി. 60 വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഫിലിപ്പ് ബെന്‍സ് ഡെന്മാര്‍ക്കിന്റെ ജോണ്‍ വോളര്‍ട്ടിനെ 19-21, 22- 20, 22-20 എന്ന സ്—കോറിന് പരാജയപ്പെടുത്തിയപ്പോള്‍ 55 വയസിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തില്‍ കാഞ്ചന്‍ സാനേ ഫ്രാന്‍സിന്റെ മാരി വാള്‍ട്ടറെ 21-13, 21-9 എന്ന സ്‌കോറിന് കീഴടക്കി. 35 വയസിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ കാരിന്‍ ബാര്‍ബോട്ടിനെ 21-14, 21-12 എന്ന സ്‌കോറിനാണ് സ്വാതി തരുണ്‍ തോല്‍പ്പിച്ചത്. പ്രേരണ ജോഷി ശ്രീലങ്കയുടെ ദില്‍ഹാനി ഡിസില്‍വക്കെതിരെ വാക്കോവര്‍ നേടി. 60 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അബ്ദുല്‍ ലത്തീഫ്-ക്ലെഫെന്‍ഡ് മെന്‍ഡസ് സഖ്യം ഫ്രാന്‍സിന്റെ പിയറി പ്രെമേറ്റും ജര്‍മനിയുടെ ജോക്വിം റെയ്‌ച്ചേയും ചേര്‍ന്ന സഖ്യത്തെ പരാജയപ്പെടുത്തി, സ്‌കോര്‍: 22-24, 21-16,21-10. യോഗ്യത മത്സരങ്ങള്‍ ഇന്നും തുടരും. ഇതാദ്യമായാണ് ഇന്ത്യ ലോക സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്. എട്ടു പ്രായ വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 35 മുതല്‍ 70 വയസു വരെയുള്ളവരാണ് പങ്കെടുക്കുന്നത്. 17നാണ് എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.