തിലകന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും: ആരോഗ്യമന്ത്രി

Sunday 26 August 2012 12:46 pm IST

തിരുവനന്തപുരം: നടന്‍ തിലകന്റെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. കിംസ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തിലകനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം നടന്‍ തിലകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജൂലൈ അവസാനം ഒറ്റപ്പാലത്ത്‌ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യംഅനുഭവപ്പെട്ടതിനെതുടര്‍ന്ന്‌ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയ ബാധിച്ച തിലകനെ അവിടെനിന്ന്‌ തലസ്ഥാനത്തെ എസ്‌യുടി ആശുപത്രിയിലേക്ക്‌ കൊണ്ടുവന്നു. ഗുരുതരാവസ്ഥയിലായതോടെ വ്യാഴാഴ്ച വെന്റിലേറ്ററില്‍ തന്നെ കിംസ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കടുത്ത ന്യുമോണിയ ബാധിച്ച തിലകന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു. നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലായിരുന്നു ചികിത്സ. മക്കളും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്‌. പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍, ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍, സംവിധായകരായ കമല്‍, സിബിമലയില്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.