മെഡിക്കല്‍ പ്രവേശനം: ബ്ലാങ്ക് ചെക്ക് വാങ്ങരുത് -ഫീസ് റഗുലേറ്ററി കമ്മീഷന്‍

Monday 11 September 2017 9:54 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്നു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് റഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിയായി കണക്കാക്കും. ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരണ്ടി മാത്രമേ വാങ്ങാവുയെന്ന് കമ്മീഷന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടിക്ക് പുറമെ പല കോളേജുകളും ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.