കയറംപാറ മാലിന്യ പ്ലാന്റ്;പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു നഗരസഭ

Monday 11 September 2017 10:05 pm IST

ഒറ്റപ്പാലം:കയറംപാറയില്‍ നഗരസഭ നിര്‍മ്മിച്ച എയറോബിക് കമ്പോസ്റ്റു യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു നഗരസഭ.രണ്ട് ഷെഡുകളിലായി നിര്‍മ്മിച്ച എട്ട് കോണ്‍ക്രീറ്റ് ബിന്നുകളാണു പ്രവര്‍ത്തനസജ്ജമായത്. പാലപ്പുറം എന്‍എസ്എസ് കോളേജിനു പിന്നില്‍ സെന്‍ട്രല്‍ സ്‌കൂള്‍ പാതയോരത്താണു കംമ്പോസ്റ്റു യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.എട്ട് ലക്ഷം രൂപചെലവഴിച്ചാണു പ്ലാന്റിന്റെ നിര്‍മ്മാണംപൂര്‍ത്തീകരിച്ചത്. ശുചീകരണ തൊഴിലാളികളുടെ പരിശീലനം പൂര്‍ത്തിയാകുന്നതോടെ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. ആലപ്പുഴ തുമ്പൂര്‍മൂഴി മാലിന്യസംസ്‌ക്കരണ പ്ലാന്റിന്റെ ശാസ്ത്രീയ സംസ്‌ക്കരണ പ്രവര്‍ത്തന രീതിയാണു കയറംപാറയിലും ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ നഗരത്തില്‍ മറ്റ് മൂന്നു കേന്ദ്രങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കാനാണു നഗരസഭയുടെ തീരുമാനം. എന്നാല്‍ നേരത്തെ ഉദ്ഘാടനം നടത്താന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ലാന്റ്കഴിഞ്ഞ ജൂലൈയില്‍ തകര്‍ക്കപ്പെട്ടിരുന്നു.ഇതിനെതിരെ പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടര്‍ന്നെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.