ഇരിട്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കീഴൂര്‍ നിവേദിതാ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരുടെയും, രാധാ ഗോപികമാരുടെയും വേഷം കെട്ടിയ കുട്ടികളുടെ ഘോഷയാത്രയും ഉറിയടി തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. കെ.പ്രഭാകരന്, സി.പി.വത്സല, പി.കെ.രാജലക്ഷ്മി, കെ.കെ.കമലാക്ഷി, വി.എ.പ്രസന്ന കുമാരി, പി.പി.ജയലക്ഷ്മി തുടങ്ങിയര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: