പയ്യന്നൂര്‍: പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ വനിതാ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസില്‍ പരാതി. പയ്യന്നൂര്‍ അന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി ജീവന ട്രസ്റ്റിന്റെ കീഴിലുള്ള ആരോഗ്യ നികേതന്‍ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇവിടെ പിആര്‍ഒ ആയി ജോലിചെയ്യുന്ന വനിതാ ജിവനക്കാരിയാണ് പരാതി നല്‍കിയത്. സിപിഎം പ്രവര്‍ത്തകരായ സി.വി.നന്ദകുമാര്‍, വി.പി.കണ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ സ്ഥാപനത്തില്‍ അതിക്രമിച്ചുകയറുകയും ഗര്‍ഭിണിയായ ജീവനക്കാരിയെ തടഞ്ഞുനിര്‍ത്തി കൈയ്യില്‍ കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതേതുടര്‍ന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജീവനക്കാരിയെ പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: