കലാകായിക മത്സരങ്ങള്‍ നടത്തി

Monday 11 September 2017 10:16 pm IST

കണ്ണൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എജന്റുമാര്‍ക്കും ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കുംവേണ്ടി ജില്ലാതല കലാകായിക മത്സരങ്ങള്‍ നടത്തി. ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് സംസ്ഥാന ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി.ബാലന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.കെ.അബ്ദുള്‍ സലീം സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക് നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി.സുനില്‍കുമാര്‍ നന്ദിപറഞ്ഞു. അശോകന്‍ പാറക്കണ്ടി, അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പൂക്കോടന്‍ ചന്ദ്രന്‍, ജിന്‍സ് മാത്യു, ടി.നാരായണന്‍, സി.പി.രവീന്ദ്രന്‍, മടപ്പള്ളി ബാലകൃഷ്ണന്‍, കെ.ശ്രീധരന്‍, പി.വി.വത്സരാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.