കണ്ണൂര്‍: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ കമ്മീഷന് നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നു. സപ്തംബര്‍ 13 ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും 14 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് അദാലത്ത് നടത്തുന്നത്. കമ്മീഷന് ചെയര്മാന് റിട്ടയേര്‍ഡ് ജഡ്ജ് ഡോ.പി എന്‍.വിജയകുമാര്‍, മെമ്പര്‍ എഴുകോണ്‍ നാരായണന്, അഡ്വ.കെ.കെ.മനോജ്, രജിസ്ട്രാര്‍ ഒ.എം. മോഹനന്, അസി.രജിസ്ട്രാര്‍ കെ.ഷീജ എന്നിവര്‍ അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്ര വര്‍ഗക്കാര്‍ വിവിധ വിഷയങ്ങളില്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യൂ, വനം, എക്സൈസ്, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, പൊതു വിതരണം, സഹകരണം, പട്ടികജാതി പട്ടികവര്‍ഗം തുടങ്ങിയ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: