ചെറുപുഴ: രാജഗിരി-ജോസ്ഗിരി അഞ്ച് കിലോമീറ്റര്‍ റോഡിന്റെ ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം സി.കൃഷ്ണന് എംഎല്‍എ നിര്‍വ്വഹിച്ചു. ജോസ്ഗിരി ടൗണില്‍ നടന്ന പരിപാടിയില്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയംഗം കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയംഗം ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ ഷാന്റി കലാധരന്‍, കെ.കെ.ജോയി, എ.ടി.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ടാറിംഗ് പ്രവൃത്തിക്ക് 1.90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: