കൊച്ചി: ഇന്ന് അഷ്ടമിരോഹിണി, ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദിനം. ഇതോടനുബന്ധിച്ച് കേരളത്തിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും.
കൃഷ്ണന്റെയും രാധയുടെയും കംസന്റെയും യശോദയുടെയും ദേവകിയുടെയും വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകള്‍ കേരളത്തെ അമ്പാടിയാക്കും. മഹാനഗരങ്ങളില്‍ നിരവധി ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളാകും. പതിനായിരം ശോഭായാത്രകളാണ് സംസ്ഥാനത്താകെ നടക്കുക.
കണ്ണൂരില്‍ ശോഭായാത്രകളുടെ നിറംകെടുത്താനും ആഘോഷം അട്ടിമറിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഗൂഢനീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ തരത്തില്‍ ശോഭായാത്രകള്‍ അലങ്കോലമാക്കാന്‍ സിപിഎം ശ്രമച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: