ഇന്ന് ശ്രീകൃഷ്ണജയന്തി

Monday 11 September 2017 10:38 pm IST

മഹാശോഭായാത്ര തൃശൂര്‍: ബാലഗോകുലം തൃശൂര്‍ മഹാനഗര്‍ ശോഭായാത്ര പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണവഴി ചുറ്റി സിഎംഎസ് സ്‌കൂളിന് എതിര്‍വശം ക്ഷേത്രമൈതാനത്ത് സമാപിക്കും. ശോഭായാത്രയില്‍ 26 ദേശങ്ങളില്‍ നിന്നുള്ള ബാലഗോകുലങ്ങളില്‍ നിന്ന് നിശ്ചലദൃശ്യങ്ങളും, ഭജനസംഘങ്ങളും കൃഷ്ണവേഷവും, ഗോപികാവേഷവും, കുചേലവേഷവും ധരിച്ച ബാലികാബാലന്മാര്‍ അണിനിരക്കും. ഡോ. ആശ ഗോപാലകൃഷ്ണന്‍ ശ്രീകൃഷ്ണജയന്തി സന്ദേശവും തുടര്‍ന്ന് കൊടകര ശ്രീകൃഷ്ണ ക്ഷേത്രത്തിന് കണ്ണനൊരു കാണിക്ക സമര്‍പ്പണവും നടക്കും. മേജര്‍ പി.വിവേകാനന്ദന്‍ ഗോകുല പതാക കൈമാറുന്നതോടെ ശോഭായാത്ര ആരംഭിക്കും. പുന്നംപറമ്പ് : ബാലഗോകുലം കരുമത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി മഹാശോഭാ യാത്രയോടെ ആഘോഷിക്കും. കാലത്ത് 9 ന് ഗോപൂജ നടക്കും. ഉച്ചയ്ക്ക് 3 ന് കരുമത്ര, മങ്കര, വിരുപ്പാക്ക, വാഴാനി മേഖലകളിലെ ശോഭയാത്രകള്‍ മങ്കര ഷണ്‍മുഖാനന്ദ ക്ഷേത്രത്തില്‍ ആരംഭിച്ച് വിരുപ്പാക്ക വാസുദേവ പുരം ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം , പ്രഭാഷണം എന്നിവ ഉണ്ടാകും. വെള്ളാങ്ങല്ലൂര്‍: മേഖലയില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോണത്തുകുന്ന് പ്രദേശത്തെ വിവിധ മേഖലകളില്‍ നിന്നും ഘോഷയാത്രകള്‍ കോണത്തുകുന്ന് ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് മഹാശോഭയാത്രയായി കൊടയ്ക്കാപറമ്പ് മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. പ്രഭാഷണം പ്രസാദവിതരണം ഭജന എന്നിവ നടക്കും. വിവിധ ശോഭ യാത്രകള്‍ വെള്ളാംങ്ങല്ലൂര്‍ ജംഗ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം വെള്ളാംങ്ങല്ലൂര്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിക്കും കടലായി മേഖലയിലെ വിവിധ പ്രദേശങ്ങളിലെ ശോഭ യാത്രകള്‍ കരൂപ്പടന്ന ജംഗ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും വള്ളിവട്ടം മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭ യാത്രകള്‍ ബ്രാലം ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് മഹാശോഭയാത്രയായി വള്ളിവട്ടം അയ്യപ്പക്ഷത്രത്തില്‍ സമാപിക്കും. പ്രഭാഷണം പ്രസാദവിതരണം ഭജന എന്നിവ നടക്കും. മാള: മണ്ണാമ്പുലക്കല്‍ ക്ഷേത്രം ചുങ്കത്ത് പറമ്പില്‍ ക്ഷേത്രം വയലാര്‍ കുന്നപ്പള്ളി ക്ഷേത്രം ആലമറ്റം ഭഗവതി ക്ഷേത്രം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭ യാത്രകള്‍ കുണ്ടൂര്‍ ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് മഹാശോഭ യാത്രയായി കുണ്ടൂര്‍ കുളത്തേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും പ്രഭാഷണം പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും രാവിലെ കുളത്തേരി ക്ഷേത്രത്തില്‍ 11ന് ഉറിയടി 11.30ന് ഗോപൂജ 12ന് പ്രസാദഊട്ട് എന്നിവയും ഉണ്ടായിരിക്കും പൂപ്പത്തിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭ യാത്രകള്‍ വായനശാല ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് മഹാശോഭയാത്രയായി ചുള്ളൂര്‍ മണിയത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും പ്രഭാഷണം പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും മഠത്തികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ശോഭ യാത്രകള്‍ പൂപ്പത്തി ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് സരസ്വതി വിദ്യാലയം വഴി മഠത്തികാവ് ക്ഷേത്രത്തില്‍ സമാപിക്കും പ്രഭാഷണം പ്രസാദവിതരണം എന്നിവ നടക്കും. അന്തിക്കാട്: മണലൂര്‍ വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കാരമുക്ക് പൂവ്വശ്ശേരി പറമ്പ് മഹാവിഷ്ണു .ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര തൃക്കുന്നത്ത് ക്ഷേത്രത്തിലും, മണലൂര്‍ ശ്രീ ശങ്കര ബാലഗോകുലത്തിന്റെ ശോഭായാത്ര മണലൂര്‍ ഉറുമ്പിന്‍ തേവര്‍ സത്രം ശിവക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലും, മാമ്പുള്ളി വ്യാസ ബാലഗോകുലത്തിന്റെ ശോഭായാത്ര മാമ്പുളളി വന്നേരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും തുടങ്ങി മാമ്പുള്ളി ശിവനങ്ങാടി മഹാവിഷ്ണു ക്ഷേത്രത്തിലും, ശ്രീ നാരായണ ബാലഗോകുലത്തിന്റെ ശോഭായാത്ര പാലാഴി തൈവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കാരമുക്ക് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലും സമാപിക്കും. കൊടകര: കൊടകരയില്‍ ചെറുവത്തൂര്‍,അഴകം,കാവില്‍,കാവില്‍പ്പാടം,മറ്റത്തൂര്‍കുന്ന്,വല്ലപ്പാടി,ചെറുകുന്ന്,വട്ടേക്കാട്,പുത്തുക്കാവ്,പേരാമ്പ്ര,മൂലംകുടം,ഉളുമ്പത്ത്കുന്ന്,എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഗാന്ധിനഗറില്‍ സംഗമിച്ച് മഹാ ശോഭായാത്രയായി കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്ര സന്നിധിയില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബാലഗോകുലം മേഖലാ അദ്ധ്യക്ഷ കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്യും.ഏറ്റവും മികച്ച ശോഭായാത്രക്കുള്ള പുരസ്‌കാരം കൊടകര സി.ഐ. കെ.സുമേഷ് വിതരണം ചെയ്യും. ചെമ്പുച്ചിറശ്രീമഹാദേവക്ഷേത്രസന്നിധിയില്‍നടക്കുന്നഅഷ്ടമിരോഹിണിആഘോഷത്തില്‍നൂലുവള്ളി,കിഴെക്കെനൂലുവള്ളി,ചെമ്പുച്ചിറ,മന്ദരപ്പിള്ളി, ചെട്ടിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ക്ഷേത്രസന്നിധിയില്‍സംഗമിക്കും.ശോഭായാത്രകളോടൊപ്പം നൂറുകണക്കിന് പുരാണവേഷധാരികളും നാടന്‍ കലാരൂപങ്ങള്‍,നിശ്ചലദൃശ്യങ്ങള്‍,ഭജന എന്നിവയുമുണ്ടാകും. കോടാലി:കിഴക്കേകോടാലി,കോടാലി,മുരുക്കുങ്ങല്‍,മാങ്കുറ്റിപ്പാടം,കടമ്പോട്,കോടാലി,കിഴക്കേ കോടാലി,കൊരേച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ എടയാറ്റു മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഗമിക്കും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവുമുണ്ടാവും. മൂന്നുമുറി,ചുങ്കാല്‍,ചാഴിക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചുങ്കാല്‍ മണികണ്ഠ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ഒമ്പതുങ്ങള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. വാസുപുരം അണിയത്ത് ദേവീക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ശിവ,മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. കൊടുങ്ങല്ലൂര്‍: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ നൂറിലധികം പ്രാദേശിക ശോഭ യാത്രകളും പ്രധാന കേന്ദ്രങ്ങളില്‍ മഹാശോഭ യാത്രയുമുണ്ടാകും. കൊടുങ്ങല്ലൂര്‍ നഗരം,മേത്തല, പറമ്പിക്കുളങ്ങര, തിരുവള്ളൂര്‍, അഴീക്കോട്, എറിയാട്, കാര, എടവിലങ്ങ്, ശാസ്താവിടം, പുല്ലൂറ്റ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, പി.വെമ്പല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രധാന ശോഭ യാത്രകള്‍ നടക്കും. ചാലക്കുടി: മുരിങ്ങൂര്‍ ആറ്റപ്പാടം മേഖലയിലെ വിവിധ ബാല ഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ഇന്ന്.ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുരിങ്ങൂര്‍ ശ്രീ രാമേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭയാത്ര,മുരിങ്ങൂര്‍ ശ്രീ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം,ആറ്റപ്പാടം ആഴുവാന്‍ഞ്ചേരി മുത്തപ്പന്‍ ക്ഷേത്രം,വെളുത്തുപറമ്പില്‍ ഭദ്രകാളി ക്ഷേത്രം,ശ്രീ പാലക്കല്‍ ഭഗവതി ക്ഷേത്രം,ശ്രീ കുമാര മല്ലംഞ്ചിറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ശോഭയാത്ര സമാപിക്കും.തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീ കൃഷ്ണ കലോത്സവത്തിലെ വിജയിക്കള്‍ക്കുള്ള സമ്മാന ദാനം,ഭജന,പ്രസാദ വിതരണം എന്നിവയുണ്ടായിരിക്കും. ഗോപൂജയും, ഉറിയടി മത്സരവും ചെറുതുരുത്തി: ശ്രീകൃഷ്ണ ജയന്തിയോടനുമ്പന്ധിച്ച് പുതുശ്ശേരി, 'മയില്‍പീലി' ബാലഗോകുലത്തിന്റെ അഭിമുഖ്യത്തില്‍, പുതുശ്ശേരി വിളയത്ത് ക്ഷേത്രം പറമ്പില്‍ വെച്ച് ഗോപൂജയും, ഉറിയടി മത്സരവും നടത്തി. ചടങ്ങ്, ഷാജി വരവൂര്‍ ഉദ്ഘാടനം ചെയ്തു.ആനന്ദ് കൃഷ്ണന്‍, ജിതിന്‍, ശ്യാംജിത്ത്, ജിത്തു രാജ്, അമല്‍ കൃഷ്ണ, കെ.കെ.മുരളി, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. അഷട്മിരോഹിണി മഹോത്സവം കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ അഷട്മിരോഹിണി മഹോത്സവം നടക്കും. ക്ഷേത്രത്തില്‍ തന്ത്രി ഡോ. വിജയന്‍ കാരുമാത്രയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന, അനുമോദനസഭ, ഗോപൂജ, പിറന്നാള്‍ സദ്യ എന്നിവ നടക്കും. അനുമോദനസഭയില്‍ ഉന്നതമാര്‍ക്ക് കിട്ടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി. എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. പ്രൊഫ. ഡോ. കെ. അരവിന്ദാക്ഷന്‍ നടത്തുന്ന ഭക്തിപ്രഭാഷണവും സാധുവൃദ്ധജനസഹായനിധി വിതരണവും ഉണ്ടായിരിക്കും. പുത്തന്‍ചിറ: പാറമേല്‍ തൃക്കോവില്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി വിവിധ പരിപാടികളോടെ ആഘോഷിക്കും രാവിലെ 5.30ന് ഗണപതി ഹോമം 7ന് കലശം 8ന് വില്ലമംഗലം സ്വാമിയാര്‍ പൂജ 10ന് എഴുന്നള്ളിപ്പ് തുടര്‍ന്ന് മേളം തുടര്‍ന്ന് കലശാഭിഷേകം 11ന് പ്രസാദഊട്ട് വൈകിട്ട് 5ന് ശോഭായാത്ര വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ആനപ്പാറയില്‍ കേന്ദ്രീകരിച്ച ശേഷം മഹാശോഭയാത്രയായി ക്ഷേത്രത്തില്‍ സമാപിക്കും വൈകിട്ട് 7ന് ദീപാരാധന നിറമാല ചുറ്റുവിളക്ക് 7.15ന് ശ്രീകൃഷ്ണ ലീലകള്‍ കഥാഖാനം തുടര്‍ന്ന് ഉറിയടി രാത്രി 8.30ന് ഭക്തിഗാനമേള 10ന് ഭജന രാത്രി 12ന് ശ്രീകൃഷ്ണ അവതാര പൂജ തുടര്‍ന്ന് പ്രസാദവിതരണം. നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം തൃശൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശോഭായാത്രകളോടനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നര മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാര്‍ക്കിങ് അനുവദിക്കുന്നതല്ല. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുളള ബസുകള്‍ കണ്ണംകുളങ്ങര, ചിയ്യാരം വഴി സര്‍വീസ് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.