തമിഴ്‌നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; ആരും തിരിഞ്ഞുനോക്കാതെ മൃതദ്ദേഹം റോഡരികില്‍ കിടന്നത് 15 മണിക്കൂര്‍

Tuesday 12 September 2017 11:12 am IST

കരിപ്പൂര്‍: വഴിയരികില്‍ നടന്നു പോകവെ കുഴഞ്ഞു വീണു മരിച്ച തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹം പാതയോരത്ത് 15 മണിക്കൂറിലധികം നേരം ആരും തിരിഞ്ഞു നേക്കാതെ കിടന്നു. തമിഴ്‌നാട് നാമക്കല്‍ സ്വദേശി ജ്യോതി(58) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.45ന് കരിപ്പൂര്‍ കാര്‍ഗോ കോംപ്ലക്് റോഡിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും മരിച്ചയാളുടെ ബന്ധുക്കളില്ലാത്തതിനാല്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ മടിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിന്റെ ഫോണ്‍ നമ്പര്‍ ലഭിക്കുകയും വിവരമറിയിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കള്‍ എത്തിയതിനെ തുടര്‍ന്ന് ഒമ്പതു മണിയോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. കരിപ്പൂരില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു മരിച്ച ജ്യോതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.