ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ പരായപ്പെട്ട രാഷ്ട്രീയക്കാരനാണെന്നാണ് സ്മൃതിയുടെ വിമര്‍ശനം.
രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്നം കുടുംബവാഴ്ചയാണെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് സ്മൃതി ഇറാനി ഇത്തരത്തില്‍ പ്രതികരിച്ചത്.
‘പരാജയപ്പെട്ട നാടുവാഴി ഇന്ന് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയം അദ്ദേഹത്തിന്റെ പരാജയപ്പെട്ട അമേരിക്കയിലെ യാത്രകളെ കുറിച്ചാണ്’ എന്നും സ്മൃതി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: