ഒഴക്കോടി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം

Tuesday 12 September 2017 1:55 pm IST

മാനന്തവാടി: ഒഴക്കോടി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു. ജൻമാഷ്ടമി ദിനമായ ഇന്നു മുതൽ നിത്യ പൂജക്കും  തുടക്കമായി.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ, മഹാഗണപതിഹോമം, ഹരിനാമകീർത്തനം, അഖണ്ഡനാമജപം, ജൻമാഷ്ടമി പൂജ, ഭാഗവത പാരായണം, കുട്ടികൾക്കായുള്ള ആദ്ധ്യാത്മിമിക പ്രശ്നോത്തരി തുടങ്ങിയവ നടന്നു ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ഡേ.കുമാരൻ നമ്പൂതിരിപാടിന്റെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെ നിത്യപൂജക്കും തുടക്കമായി.ആഘോഷ പരിപാടികൾക്ക് ക്ഷേത്രം ഭാരവാഹികളായി സി.കെ.രാമകൃഷ്ണൻ, കെ.സുരേഷ് ബാബു, ടി.പി.അനന്തൻ, എ.രഘുനാഥ്, ഗിരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.