നാഥുലാ വഴി വീണ്ടും തുറക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന

Wednesday 13 September 2017 11:33 am IST

ബീജിങ്: ജൂണ്‍ മാസം പകുതിയോടെ അടച്ച നാഥുലാ വഴി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്ന് കൊടുക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന. ഇന്ത്യ-ചൈന ചര്‍ച്ചയിലൂടെ ദോക്‌ലാം പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരമുണ്ടായതിന് പിന്നാലെയാണ് ചൈനയുടെ തീരുമാനം. നാഥുലാ വഴി തുറന്ന് കൊടുക്കാന്‍ തയ്യാറാണ്. തീര്‍ത്ഥാടനത്തെ പറ്റിയുള്ള ഇന്ത്യക്കാരുടെ ആശങ്കയാണ് മറ്റൊരു പ്രശ്‌നമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ദോക്‌ലാം പ്രശ്‌നത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ട് മാസം നീണ്ട് നിന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമായത് കഴിഞ്ഞ മാസമാണ്. ഈ കാലയളവില്‍ കൈലാസ്- മാനസരോവര്‍ തീര്‍ത്ഥാടനത്തിന് ഇന്ത്യക്കാരെ അനുവദിക്കാതെ ചൈന വഴി അടച്ചിട്ടിരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.