ന്യൂദല്‍ഹി: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി യമനില്‍ താമസിപ്പിച്ചിരുന്നു മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത കേന്ദ്രവിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ ഉഴുന്നാലിന്റെ മോചനവാര്‍ത്ത സ്ഥിരീകരിച്ചത്. ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്നാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അല്പം മുന്‍പാണ് ഫാദര്‍ ടോമിന്റെ മോചന വാര്‍ത്ത പുറത്തുവന്നത്. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഒരു സംഘം ഭൂകരര് തട്ടിക്കൊണ്ടുപോയത്. നീണ്ട 19 മാസത്തെ ദുരിത ജീവിതത്തിന് ശേഷമാണ് ഉഴുന്നാലിന്റെ മോചനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
I am happy to inform that Father Tom Uzhunnalil has been rescued.pic.twitter.com/FwAYoTkbj2
— Sushma Swaraj (@SushmaSwaraj) September 12, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: