റിച്ചാര്‍ഡ് ഹേ എംപി ഇന്ന് നെടുങ്കണ്ടത്ത്

Tuesday 12 September 2017 9:26 pm IST

    ഇടുക്കി: പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഇന്ന് നെടുങ്കണ്ടത്തെത്തും. ചോറ്റുപാറ ഡോ. രാജേന്ദ്രപ്രസാദ് മെമ്മോറിയല്‍ എല്‍.പി സ്‌കൂളിന് എംപിയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. എം പി ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിന് അനുവദിച്ചത്. രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ അധ്യക്ഷത വഹിക്കും. സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയന്‍, ബിജെപി ഇടുക്കി ജില്ലാ ജന.സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, ഇടുക്കി ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി കെ സദാശിവന്‍, വാര്‍ഡ് മെമ്പര്‍ ബിജു തകിടിയേല്‍, ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാട്രസ്റ്റ് സി കെ രാധാകൃഷ്ണന്‍, മുസ്ലീംലീഗ് ജില്ലാ കമ്മിറ്റിയംഗം കാസിംകുട്ടി മീരാന്‍, പിടിഎ പ്രസിഡന്റ് രാധാകൃഷ്ണപിള്ള, ഹെഡ്മിസ്ട്രസ് ദീപാമോള്‍ ആര്‍ തുടങ്ങിയവര്‍ സംസാരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.