കോട്ടയം: വടവാതൂര്‍ വാസുദേവവിലാസം എന്‍എസ്എസ് കരയോഗം നല്കി വരുന്ന അഞ്ചാമത് വാസുദേവകീര്ത്തി പുരസ്കാരം സംസ്ഥാന വനിതാകമ്മീഷന് മുന്‍അംഗം ഡോ.ജെ.പ്രമീളാദേവിക്ക് സമ്മാനിച്ചു. വാസുദേവകീര്ത്തി-തിരുവോണ സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധകൃഷ്ണന് എംഎല്‍എ പുരസ്കാരം സമര്‍പ്പണം നടത്തി. കരയോഗം പ്രസിഡന്റ് ഡോ.എസ്.അനില്‍കുമാറിന്റെ അദ്ധ്യക്ഷനായി.എന്‍എസ്എസ് താലൂക്ക് യൂണിയന് മേഖലാ കണ്‍വീനര്‍ എസ്.ജയചന്ദ്രന്, കമ്മിറ്റിയംഗം പി.സന്തോഷ്കുമാര്‍, സെക്രട്ടറി എം.എസ്.ശ്രീലേഖ, ദേവികാരാജ്, ട്രഷറര്‍ എം.എസ്.ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ-ചികിത്സാ എന്‍ഡോവ്മെന്റുകളും തിരുവോണ മത്സരവിജയികള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
ടിഷ്യൂകള്‍ച്ചര്‍ വാഴതൈ
പാലാ: കടനാട് പഞ്ചായത്ത് മാനത്തൂര്‍ വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ടിഷ്യൂകള്‍ച്ചര്‍ വാഴതൈ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ അഡ്വ. ആന്റണി ഞാവള്ളില്‍ നിര്‍വ്വഹിച്ചു. കൃഷിഓഫീസര്‍ പരീദുദീന് വിഎം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: